ഇല്ലാത്ത തിരക്കഭിനയിക്കുന്നവരെ കാണാന്‍ നല്ല രസമാ, അല്ലെ? ആകെയൊരു ഇരിക്കപ്പൊറുതിയില്ലാത്ത സ്വഭാവം. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും. ഫലപ്രദമായ ഒന്നുമായിരിക്കില്ല ചെയ്യുന്നത് എന്ന് മാത്രം. ചിലര്‍ പോകുന്നത് കണ്ടാല്‍ നടക്കുകയാണോ ഓടുകയാണോ എന്ന് തിരിച്ചറിയാന്‍ തന്നെ പ്രയാസമാണ്. ഇത്രേം ധൃതിയില്‍ അവരെന്തു മലമറിക്കാനാ പോകുന്നത് എന്ന് ഞാന്‍ പലപ്പോഴും അദ്ഭുതപ്പെട്ടിട്ടുണ്ട്. ആദ്യമായി ഈ രസം അനുഭവിച്ചത് കോളേജില്‍ പഠിക്കുന്ന കാലത്ത് എന്റെ ഒരു സുഹൃത്തിനെ നിരീക്ഷിച്ചപ്പോഴാണ്.
അവന്‍ ബസ്സ് സ്റ്റാന്‍ഡില്‍ എത്തിയാല്‍ ബസ്സുകള്‍ അകത്തേക്ക് പ്രവേശിക്കുന്ന വഴിയില്‍ തന്നെ നില്‍ക്കും. എന്നിട്ട് വാച്ചിലും വരുന്ന ഓരോ ബസ്സിനെയും മാറി മാറി നോക്കും. തനിക്കുള്ള ബസ്സ് വന്നാല്‍ നിറുത്തുന്നതിന് മുന്‍പ് തന്നെ അതില്‍ ചാടിക്കയറി ഇറങ്ങുന്ന യാത്രക്കാരുടെ മുഴുവന്‍ തെറിയും ഇരന്നു വാങ്ങും. എന്നാലും വിടില്ല, നൂണ്ട് നുഴഞ്ഞു ഏതെങ്കിലും സീറ്റില്‍ കയറി ഇരിക്കും. എന്നിട്ടോ, പോകാന്‍ നേരത്ത് സീറ്റില്‍ ഇരുന്നതിനു കണ്ടക്ടറുടെ വായിലിരുന്നതെല്ലാം സന്തോഷപൂര്‍വ്വം സ്വീകരിച്ച് സീറ്റ് ഏതെങ്കിലും ഫുള്‍ ടിക്കറ്റ്‌കാരന് ഒഴിഞ്ഞു കൊടുക്കും.
കഴിഞ്ഞില്ല!! തിരിച്ചു പോകുമ്പോഴും ആശാന്‍ ബിസിയാണ്. ബസ് സ്റ്റോപ്പിനടുത്തുള്ള ഒരു കടയുടെ പിന്നില്‍ സൈക്കിള്‍ വച്ചിട്ടാണ് ഞങ്ങളുടെ കോളേജ് യാത്ര. ബസ്സില്‍ നിന്നും ബദ്ധപ്പെട്ട് ഇറങ്ങി, "ഡാ, നാളെ കാണാട്രാ" എന്നും പറഞ്ഞ്, ഓടിപ്പോയി സൈക്കിളും എടുത്തു പരമാവധി വേഗത്തില്‍ ഒരു പോക്കു പോകും. വീട്ടില്‍ പോയിട്ട് എന്താണിവന് ഇത്രയ്ക്കു വല്യ പണി എന്നറിയാന്‍ ഒരു ദിവസം ഞാന്‍ അവന്റെ പിന്നാലെ പിടിച്ചു. അവന്‍ എത്തിയിട്ടും കുറെ കഴിഞ്ഞാണ് ഞാനവിടെ എത്തിയത്. നോക്കിയപ്പോ, അവനതാ വിയര്‍ത്തു കുളിച്ചു കോലായില്‍ മലര്‍ന്നു കിടന്നു കിതക്കുന്നു. ഒരു ടേബിള്‍ ഫാനും അടുത്തുണ്ട്. ഇതിന്റെയൊക്കെ വല്ല കാര്യോമുണ്ടോ?
ഇനി വേറെ ചില കൂട്ടരുണ്ട്. എന്തെങ്കിലും ജോലി വരുന്നുണ്ടെന്നറിഞ്ഞാല്‍ ഉടനെയങ്ങ് ബിസിയാകും. ജോലി വരുന്നത് മണത്തറിയാനുള്ള ഇവരുടെ കഴിവും സമ്മതിക്കണം. സര്‍ക്കാരാപ്പീസുകളില്‍ ഇക്കൂട്ടരെ കൂട്ടമായി കാണാം. ദൂരേന്നു തല കണ്ടാല്‍ തന്നെ അവര്‍ ജോലിയിലാണ്ടുപോകും. എന്തൊരു ശുഷ്കാന്തി! ഏകാഗ്രത കൊണ്ട് നമ്മള്‍ വന്നു മുന്നില്‍ നിന്നാല്‍പ്പോലും അറിയില്ല. ഇനി ചിക്കിച്ചുമച്ച് ശ്രദ്ധ ക്ഷണിച്ച് എന്തെങ്കിലും പറയാന്‍ തുടങ്ങിയാലോ, ആദ്യത്തെ വാക്കില്‍ നിന്നും തന്നെ അവര്‍ എല്ലാം മനസ്സിലാക്കി നമ്മെ 'ശരി'യായ ആളുടെ അടുത്തേക്ക് പറഞ്ഞു വിട്ടിരിക്കും. മിക്കവാറും ഒരു കറക്കം കഴിഞ്ഞു നമ്മള്‍ ആദ്യം കണ്ടയാളുടെ അടുത്ത് തന്നെ വീണ്ടും എത്തുമെന്ന് മാത്രം. സമയത്തിന്റെ വില നന്നായി അറിയാവുന്ന ഇക്കൂട്ടര്‍ വൈകിട്ട് ഒരു നിമിഷം പോലും വൈകാതെ ഓഫീസില്‍ നിന്നും ഇറങ്ങാനും പ്രത്യേകം ശ്രദ്ധിക്കും. വീട്ടില്‍ പോയാലും ഇവര്‍ വളരെ ബിസിയാണേ!!
ഇതിലും ബിസി ആയവരാണ് യാത്രക്കാർ. പ്രത്യേകിച്ച് ട്രെയിന്‍ യാത്രക്കാർ. അവര്‍ പോകുന്നത് കണ്ടാല്‍ തോന്നും അവരുടെയെല്ലാം ആരോ മരിക്കാന്‍ കിടക്കുന്നെടത്തേക്ക് വായു ഗുളികയുമായി പോകുകയാണെന്ന്. ടിക്കെറ്റിന് ക്യു നില്‍ക്കുന്നിടത്തു നിന്നും തുടങ്ങുന്ന അവരുടെ അക്ഷമ ക്യുവിനെ എസ് രൂപത്തിലാക്കുന്നു. കൌണ്ടറിനോടടുക്കുമ്പോള്‍ വരിയുടെ വണ്ണം കൂടുന്നു. ചിലര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച് തെറിയഭിഷേകം ഏറ്റുവാങ്ങുന്നു. ഇനി ടിക്കെറ്റ് എടുത്തു പ്ലാട്ഫോമില്‍ ചെന്നാലോ, എല്ലാവര്‍ക്കും മുന്‍പേ കയറണം. അതിനായി ഇറങ്ങുന്നവരെ നേരെ ചൊവ്വേ ഇറങ്ങാന്‍ പോലും സമ്മതിക്കില്ല. ഏറ്റവും അവസാനം ഇറങ്ങുന്നവന്റെ എല്ലൊടിഞ്ഞില്ലെങ്കില്‍ ഭാഗ്യം. ഇരിക്കാന്‍ സീറ്റൊഴിവോന്നും ഇല്ലെങ്കിലും എന്തിനീ തള്ളിക്കയറ്റം? ആദ്യം കയറിയാല്‍ ആദ്യം എത്തുമോ? ഇനി കയറിയാല്‍ തന്നെ അവര്‍ വാതില്‍ക്കല്‍ തന്നെ നിലയുറപ്പിക്കും, വേഗം ഇറങ്ങാന്‍. പിന്നെ ആര്‍ക്കും സ്വസ്ഥമായി കയറാനോ ഇറങ്ങാനോ കഴിയില്ല. കൈയില്‍ തട്ടി, കാലില്‍ ചവിട്ടി, ബാഗ് തട്ടി തുടങ്ങി പ്രശ്നങ്ങള്‍ വേറെയും. ഇവരെല്ലാം ഇങ്ങനെ തിരക്കുപിടിച്ച് ഓഫീസില്‍ എത്തിയിട്ട് ആദ്യത്തെ ചോദ്യം ചായ വന്നില്ലേ? എന്നതായിരിക്കും.
ഇനിയാണ് കംപ്യുട്ടര്‍ പ്രൊഫഷണല്‍ 'ബിസി'നെസ്സുകാർ. ടീം ലീഡര്‍ മുതല്‍ മുകളിലോട്ടാണ് ഇത്തരം ബിസിനെസ്സുകാര്‍ കൂടുതൽ. അവര്‍ എപ്പോഴും ബിസി ആയിരിക്കും. തല മോണിട്ടറിനുള്ളില്‍ കടത്തി ഇരിക്കുന്നത് കണ്ടാല്‍ ആ കമ്പനി നില്‍ക്കുന്നതേ അവന്റെ/അവളുടെ തലയിലാണെന്ന് തോന്നും. ഇവരുടെ പ്രധാന ഹോബിയാണ് താഴെയുള്ളവരെക്കൊണ്ട് തന്റെ പണികള്‍ ചെയ്യിച്ചെടുക്കൽ. "എനിക്ക് ക്ലയന്റിനൊരു മെയില്‍ അയക്കാനുണ്ട്, ആ റിപ്പോര്‍ട്ടോന്നു ശരിയാക്കി തരാമോ?" എന്ന് ചോദിച്ചാല്‍ ശപിച്ചിട്ടാണെങ്കിലും ആരും ചെയ്തു കൊടുക്കും. ഇല്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് വേറെയേതെങ്കിലും തരത്തില്‍ അനുഭവിക്കേണ്ടി വരും. സംശയവും കൊണ്ട് ആരും അടുത്തു വരാതിരിക്കാനുള്ള ഒരു ആവരണം കൂടിയാണ് അവര്‍ക്ക് ഈ 'ബിസി'നെസ്. ഇനി എന്തെങ്കിലും ശരിയായില്ലെങ്കിലോ അപ്പോള്‍ "ഞാന്‍ ഇവിടെ എപ്പോഴും ഉണ്ടായിരുന്നല്ലോ, ഈ സംശയം എന്തുകൊണ്ട് നേരത്തേ ചോദിച്ചില്ല?" എന്നായിരിക്കും.
തിരക്ക് അഭിനയിക്കുന്നവന് ഒരു അവാര്‍ഡ് കൊടുക്കുകയാണെങ്കില്‍ അതിനു ഏറ്റവും അര്‍ഹരായവരാണ് ഡ്രൈവര്‍മാർ. ജൂറി എത് സംസ്ഥാനക്കാരന്‍ ആയാലും അതിനു രണ്ടഭിപ്രായം ഉണ്ടാകാന്‍ വഴിയില്ല. ഇവിടെ ചക്രത്തിന്റെ എണ്ണം നോക്കുകയേ വേണ്ട. ഇരുചക്രം മുതല്‍ പത്തോ അതിലധികമോ ചക്രമുണ്ടായാലും ആദ്യം എത്തണം എന്ന് മാത്രമാണ് അവരുടെ ലക്‌ഷ്യം. അതിനു വേണ്ടി നാല് പേരെ ഇടിച്ചിട്ടായാലും കുഴപ്പമില്ല. വഴിയില്‍ കാണുന്ന എല്ലാവരോടും സമരം പ്രഖ്യാപിച്ചിട്ടാണ് അവര്‍ വണ്ടി എടുക്കുന്നത് തന്നെ. ചില ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍ റോട്ടില്‍ പോകുന്നത് ചെസ്സിലെ കുതിര പോണ പോലെയാണ്. ആരെങ്കിലും കുറുകെ കടക്കാന്‍ ശ്രമിച്ചാല്‍ അവന്റെ മുന്നില്‍ നിര്‍ത്തിയിട്ടു ചീത്ത വിളിക്കും. അവനു കടക്കാന്‍ രണ്ടു സെക്കന്റേ വേണ്ടി വരൂ. പക്ഷെ രണ്ടു മിനിട്ടെങ്കിലും ചീത്ത പറയാന്‍ എടുക്കും. ഇരുചക്രക്കാര്‍ക്ക് ഇപ്പോള്‍ റോഡരികിലെ നടപ്പാതയും കൂടി സ്വന്തമാണ്. ഇത്രയും ബദ്ധപ്പെട്ടു അഞ്ചോ പത്തോ നിമിഷം ലാഭിക്കുന്നത് എന്തിന് വേണ്ടി? ആര്‍ക്കു വേണ്ടി?
നമുക്ക് ഇത്രയും തിരക്ക് വേണോ? എന്തിനാണീ അലച്ചിൽ? നാം എങ്ങോട്ടാണീ ഓടുന്നത്?ഇത് സമൂഹത്തില്‍ സഹിഷ്ണുത കുറഞ്ഞു വരുന്നതിന്റെയും സ്വാര്‍ത്ഥത കൂടി വരുന്നതിന്റെയും ലക്ഷണമായിട്ടാണ് എനിക്ക് തോന്നുന്നത്. അനാവശ്യ കാര്യങ്ങളില്‍ കാണിക്കുന്ന ഈ വേഗതയും മത്സരബുദ്ധിയും പ്രത്യുല്പാദനപരമായി ഉപയോഗിച്ചിരുന്നെങ്കില്‍ നമ്മുടെ നാട് എന്നോ നന്നായേനെ. വേഗത വേണ്ട എന്നല്ല, വേഗത്തില്‍ ചെയ്യുന്നതിനേക്കാള്‍ എത്രയോ മഹത്തരമല്ലേ വൃത്തിയായും കൃത്യമായും ചെയ്യുന്നത്.

നമുക്ക് ഇത്രയും തിരക്ക് വേണോ? എന്തിനാണീ അലച്ചില്‍? നാം എങ്ങോട്ടാണീ ഓടുന്നത്? ഇത് സമൂഹത്തില്‍ സഹിഷ്ണുത കുറഞ്ഞു വരുന്നതിന്റെയും സ്വാര്‍ത്ഥത കൂടി വരുന്നതിന്റെയും ലക്ഷണമായിട്ടാണ് എനിക്ക് തോന്നുന്നത്. അനാവശ്യ കാര്യങ്ങളില്‍ കാണിക്കുന്ന ഈ വേഗതയും മത്സരബുദ്ധിയും പ്രത്യുല്പാദനപരമായി ഉപയോഗിച്ചിരുന്നെങ്കില്‍ നമ്മുടെ നാട് എന്നോ നന്നായേനെ. വേഗത വേണ്ട എന്നല്ല, വേഗത്തില്‍ ചെയ്യുന്നതിനേക്കാള്‍ എത്രയോ മഹത്തരമല്ലേ വൃത്തിയായും കൃത്യമായും ചെയ്യുന്നത്.
ReplyDelete###
അതെ പൂര്‍ണ്ണമായും യോജിക്കുന്നു.
നിങ്ങള്‍ ആളുകളെ കൃത്യമായി നിരീക്ഷിക്കുന്ന ഒരാള്‍ ആണെന്ന് ഈ പോസ്റ്റിലൂടെ മനസ്സിലായി...
അപ്പൊ പോട്ടേ... കുറച്ചു തിരക്കിലാ... അടുത്ത ബ്ലോഗിലും ഒന്ന് കയറി നോക്കണം.
:)
സമയം സന്ദര്‍ഭം സാഹചര്യം ഇത് മൂന്നും അല്ലെ തിരക്കിനുള്ള കാരണക്കാര്‍ അല്ലെ ?ആണോ ?
ReplyDeleteതാങ്കള്‍ പറഞ്ഞത് തീര്‍ത്തും ശരിയാണ്. പക്ഷെ ഞാനുദ്ദേശിച്ചത് അനാവശ്യമായ തിടുക്കം നല്ലതല്ല എന്നാണ്. അതുകൊണ്ട് കാര്യമായി സമയമൊന്നും ലാഭിക്കുന്നില്ല, മറ്റുള്ളവര്‍ക്ക് നഷ്ടമാണ് താനും.
Deleteനിങ്ങളുടെ പോസ്ടിനോട് നൂറു ശതമാനം ഞാന്‍ യോജിക്കുന്നു...ഇത്തരം ആളുകളെ ഒരുപാട് കാണാം പല സ്ഥലങ്ങളിലും ...നില്‍ക്കാനും ഇരിക്കാനും മിണ്ടാനും സമയമില്ലാത്തവര്‍....
ReplyDeleteനന്ദി, വീണ്ടും കാണുമല്ലോ...
Deleteസത്യം
ReplyDeleteചിലർ അങ്ങിനെയാണ്, തിരിക്ക് മാത്രമാണ് അവരുടെ ജീവിതം എന്ന് കരുതിപോകും
ഹഹഹ.. ഈ തിര്‍ക്കന്മാരെ കൊണ്ട് തോറ്റു... ട്രെയിനില്‍ കയറുന്ന "ബിസി"ക്കാരെ പല്ലപോഴും കണ്ടിട്ടുണ്ട്..
ReplyDeleteഏതായാലും, പിന്നെ കാണാം, എനിക്കല്പം "തിരക്കുണ്ട്""..
;)
ഒരു സമാധാനമില്ലാത്ത മനുഷ്യര്...
ReplyDeleteഞാനും ഇത്തിരി ബിസിയാ. പോട്ടെ
ടൈം ഈസ് മണി
വലിയ തിരക്കിനിടയിലും ഇവിടെ ഒന്നെത്തിനോക്കിയതിനു നന്ദി അജിത്തേട്ടാ...
Deleteനല്ല നിരീക്ഷണം. ദിവസത്തില്‍ ആകെ 24 മണിക്കൂര്‍ അല്ലേ ഉള്ളു... അതിനോപ്പിച് ഓടി എത്തണ്ടെ അതാകും എലാര്‍ക്കും തിരക്ക്.; ആ ഡ്രൈവര്‍സ് പട്ടി പറഞ്ഞത് നന്നായി പിടിച്ചു, എന്‍റെ അച്ഛന്‍ എപ്പോളും പറയും, പയ്യെ പോയാല്‍ മതി, നമ്മുടെ കാര്‍, നമ്മുടെ കുടുംബം, നമ്മുടെ സമയം. ഒരു ധൃതിയും വേണ്ട മെല്ലെ ഡ്രൈവ് ചെയാം എന്ന്... പക്ഷെ ചേട്ടന്‍ അത് കേക്കില്ല... സ്പീടോട് സ്പീഡ് തന്നെ ചേട്ടന്‍...; എല്ലാരും ബിസി ആണ്... എന്തിനു ഭൂമി വരെ ബിസി അല്ലെ... കറങ്ങി തീരണ്ടെ??? ആശംസകള്‍
ReplyDeleteഅതിപ്പോ ദിവസത്തില്‍ 50 മണിക്കൂര്‍ ആയാലും നമ്മള്‍ ഇങ്ങനൊക്കെ തന്നെയാകും എന്നാണെനിക്കു തോന്നുന്നത്.
Delete