കാലത്തെഴുന്നേറ്റപ്പോള്‍ തന്നെ തൊണ്ടയില്‍ മീന്‍മുള്ള് കൊണ്ട പോലെ ഒരു വേദന. സഹധര്‍മ്മിണി 'മുട്ടഭുക്ക്' ആയതുകൊണ്ട് ഇറച്ചിയും മീനും അപൂര്‍വ്വമായേ വാങ്ങാറുള്ളൂ. പോരാത്തതിനു ഭാര്യയും മോനും നാട്ടിലും ആണ്. തലേന്ന് മീന്‍ വാങ്ങീട്ടുമില്ല എവിടെ നിന്നും കഴിച്ചിട്ടുമില്ല.
ആ! എന്തോ! ഒരു ചെറിയ വേദനയല്ലേ. പൊയ്ക്കോളും!! തിങ്കളാഴ്ച രാവിലെ തലവേദനയുണ്ടോന്നൊരു സംശയം, വയറു വേദനിക്കുന്നു എന്ന തോന്നൽ, പുറം വേദനയുണ്ടോന്നൊരു ശങ്ക ഒക്കെ പതിവുള്ളതാണ്.
പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞു പ്രാതല്‍ കഴിക്കുമ്പോഴും തൊണ്ട വേദനിക്കുന്നു. ഭക്ഷണം ഇറക്കുവാന്‍ ചെറിയ വിഷമം. വായ് തുറന്നു കണ്ണാടിയില്‍ നോക്കിയപ്പോള്‍ ചെറിയ വീക്കം കാണുന്നുണ്ട്. ചെറുനാവിന്റെ ഇടതും വലതും ഉള്ള മുഴകള്‍ കൂട്ടി മുട്ടുന്നു. ഇതവന്‍ തന്നെ ടോണ്‍സില്‍സ്.
കുട്ടിക്കാലത്ത് പലപ്പോഴും ടോണ്‍സില്‍ വീങ്ങാറുണ്ടായിരുന്നു. ഒരിക്കല്‍ വെള്ളം പോലും ഇറക്കാന്‍ വയ്യാത്ത അത്രയും വലുതായി, ഭയങ്കര വേദനയും. അന്ന് ഒരു ഡോക്ടര്‍ എന്തൊക്കെയോ മരുന്ന് തന്നിട്ട് പറഞ്ഞു:
"ഇത് കഴിച്ചോളൂ, മാറും. പക്ഷെ ഒരു മാസത്തിനുള്ളില്‍ വീണ്ടും വന്നാല്‍ ഓപ്പറേഷന്‍ ചെയ്തു എടുത്തു കളയേണ്ടി വരും."
അന്നത്തെ മരുന്നില്‍ അത് മാറി. പിന്നെയും പല തവണ ഇതിന്റെ ചെറിയ ഉപദ്രവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ചെറു ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കുലുക്കുഴിഞ്ഞാല്‍ അത് പോകാറുമുണ്ട്.
ഉടനെ കുറച്ചു ചൂടുവെള്ളം എടുത്തു ഉപ്പിട്ട് കുലുക്കുഴിഞ്ഞു. കുറച്ച് ആശ്വാസമായി. എങ്കിലും വൈകുന്നേരമായപ്പോഴേക്കും വീണ്ടും വേദന തുടങ്ങി. അങ്ങനെ രണ്ടു ദിവസം കടന്നു പോയി. വേദനക്ക് ഒട്ടും കുറവില്ല കൂടുതലേ ഉള്ളൂ. ചെറുതായി ചുമയും തുടങ്ങി. ഇനിയും സ്വയം ചികിത്സിച്ചാല്‍ ചിലപ്പോള്‍ പണി കിട്ടും. ഉടനെ തന്നെ അടുത്തുള്ള അത്ര മോശമല്ലാത്ത ഒരു ആശുപത്രിയിലെ ENT ഡോക്ടറെ കണ്ടു. അദ്ദേഹം വായിലേക്ക് ടോര്‍ച്ചടിച്ച് പരിശോധന തുടങ്ങി. ഒടുവില്‍ എന്നെ ദയനീയമായി നോക്കി സഹതാപത്തോടെ, സഹാനുഭൂതിയോടെ പറഞ്ഞു:
"ഓപ്പറേഷന്‍ ഉടനെ തന്നെ വേണ്ടി വരും. ഇല്ലെങ്കില്‍ ആപത്താണ്."
ഇല്ലെങ്കില്‍ ഇപ്പൊ മരിക്കും എന്ന് പറയാന്‍ അങ്ങോരെ ആരോ വിലക്കുന്നതു പോലെ തോന്നി. പിന്നെ എന്തോ ആലോചിച്ച് ഡോക്ടര്‍ എഴുന്നേറ്റു പോയി. കുറച്ചു കഴിഞ്ഞു ഒരു പെണ്‍കുട്ടിയേയും കൂട്ടി വന്നു. "എന്റെ മോള്‍ തീവണ്ടികള്‍ കൂട്ടിമുട്ടുന്നത് കണ്ടിട്ടില്ല" എന്ന സൈനുദ്ദീന്‍ ഡയലോഗാണ് മനസ്സില്‍ വന്നത്.
കുട്ടിയുടെ കഴുത്തില്‍ ഒരു സ്ടെത്തും കൈയില്‍ ഒരു ചെറിയ നോട്ട് പാഡും ഉണ്ട്. മുഖത്ത് ചെറിയൊരു ജാള്യതയും കാണാനുണ്ട്. ഡോക്ടറാവാന്‍ പഠിച്ചുകൊണ്ടിരിക്കുന്നവള്‍ ആണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായി. ഇപ്പോള്‍ എല്ലാ ആശുപത്രികളും മെഡിക്കല്‍ കോളേജ് കൂടെ ആണല്ലോ!!
പിന്നെ ഒരു ചെറിയ പ്രാക്ടിക്കല്‍ ക്ലാസ്സ് ആയിരുന്നു, ഞാന്‍ സ്പെസിമെനും. മുഴുവല്‍ ടെക്നിക്കല്‍ ടേംസ് ആയിരുന്നത് കൊണ്ട് ഒന്നും മനസ്സിലായില്ല. ഓറോഫാറിങ്സ്, നാസോ ഫാറിങ്സ്, ടോണ്‍സിലെക്ടമി അങ്ങനെ എന്തൊക്കെയോ കേട്ടു. ആകെ മനസ്സിലായത് ആന്റിബയോടിക്സ് എന്നും ടങ്ങ് എന്നും മാത്രം. ഒരു ജീവനുള്ള ബോഡിയെ അതും വീങ്ങിയ ടോണ്‍സിലോടു കൂടി പഠിക്കാന്‍ കിട്ടിയതിന്റെ എല്ലാ സന്തോഷവും ആ മുഖത്തുണ്ട്. ഡോക്ടറുടെ ലെക്ച്ചറിനിടയില്‍ എന്തൊക്കെയോ കുറിച്ചെടുക്കുന്നും ഉണ്ട്. നാക്ക് അമര്‍ത്തിയും ടോര്‍ച്ചടിച്ചും ലെന്‍സ് വച്ച് നോക്കിയും പല കസര്‍ത്തുക്കളും കുട്ടി ഡോക്ടറും കാട്ടി. താനും ഒരു സംഭവമാണെന്ന് ബോഡിക്ക് തോന്നിക്കോട്ടേ! ഭാവിയിലെ ഇരയല്ലേ!! എന്റെ തൊണ്ട കൊണ്ട് കുട്ടി ഡോക്ടര്‍ക്ക് എന്തെങ്കിലും പുതിയ അറിവ് കിട്ടുകയാണെങ്കില്‍ ആയിക്കോട്ടെ എന്ന് ഞാനും കരുതി. ക്ലാസ്സ് കഴിഞ്ഞപ്പോള്‍ എനിക്കെന്തോ വലിയ കുഴപ്പം വരാനുണ്ടെന്ന മട്ടില്‍ കുട്ടി ഡോക്ടര്‍ എന്നെ ദയനീയമായി ഒന്ന് നോക്കി. അതും കൂടി കണ്ടപ്പോള്‍ എന്റെ ധൈര്യമെല്ലാം ചോര്‍ന്നു പോയി.
അവസാനം ഡോക്ടര്‍ ചോദിച്ചു:
"ഇന്ഷ്യുറന്‍സ് ഉണ്ടല്ലോ ല്ലേ? ലിമിറ്റ് എത്രയാ?"
"ഉണ്ട് സർ. ഒരു ലക്ഷം." ഞാന്‍ പറഞ്ഞു.
ഒരു ലച്ചം!! മുറിവ് കെട്ടാന്‍ പോലും തികയില്ലല്ലോ!! എന്ന മട്ടിലൊരു നോട്ടവും നോക്കി ഡോക്ടര്‍ പറഞ്ഞു.
"ബ്ലഡ് പരിശോധിക്കാന്‍ കൊടുത്തിട്ട് വന്നോളൂ. ഓപ്പറേഷന്‍ തിയേറ്റര്‍ ലഭ്യത നോക്കി തിയ്യതി നിശ്ചയിക്കാം."
ഞാന്‍ കുറിപ്പടിയും വാങ്ങി ഉടന്‍ സ്ഥലം വിട്ടു. ഹും! വല്യ പെരുന്നാള് വന്നിട്ട് ബാപ്പ പള്ളീല്‍ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോൾ!! എങ്കിലും ഒരു ഡോക്ടറേക്കാളും അറിവ് എനിക്കില്ലലോ. ഒരു രണ്ടാം അഭിപ്രായം എടുക്കാം. അതാ നല്ലത്.
നേരെ ഓഫീസില്‍ പോയി കാര്യം അവതരിപ്പിച്ചു. എന്റെ കാര്യം പോക്കാണെന്നും ഇവിടെ എനിക്ക് ആരും ഇല്ലാത്തതുകൊണ്ട് ഓപ്പറേഷന്‍ നാട്ടില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നുമെല്ലാം പറഞ്ഞ് ഒരു വിധം സഹതാപവും ഒരാഴ്ചത്തെ ലീവും സമ്പാദിച്ചു. വേണമെങ്കില്‍ ലാപ്‌ടോപ് കൈയില്‍ എടുക്കാമെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിച്ചോളാനും പറഞ്ഞു.
തത്കാലില്‍ ഒരു ടിക്കറ്റെടുത്ത് നാട്ടില്‍ എത്തി. അടുത്തുള്ള ഒരു ENT ഡോക്ടറെ കണ്ടു. വീട്ടില്‍ എല്ലാവരും ഇദ്ദേഹത്തെ തന്നെയാണ് കാണാറ്. ചെന്നൈ ഡോക്ടറുടെ കുറിപ്പടിയും ചെറിയൊരു വിവരണവും കൊടുത്തു. മൂപ്പരും നാക്കമര്‍ത്തല്‍, ടോര്‍ച്ചടിക്കല്‍ മുതലായ കലാപരിപാടികള്‍ നടത്തി. എന്നിട്ട് പറഞ്ഞു:
"ഇത് വളരെ സാധാരണയായി കാണുന്ന വീക്കം ആണ്. എന്തോ ഇന്‍ഫെക്ഷന്‍ ഉണ്ട്. ഒന്ന് രണ്ടു ഗുളികകള്‍ തരാം. മാറിക്കോളും. ഇതുപോലെ വീക്കം മാസത്തില്‍ മൂന്നോ നാലോ തവണ വരികയാണെങ്കില്‍ മാത്രമേ ഓപ്പറേഷനെക്കുറിച്ച് ചിന്തിക്കേണ്ടൂ."
ആ മരുന്നു ഒരാഴ്ച കഴിച്ചപ്പോള്‍ തന്നെ തൊണ്ട വേദന മാറി. ഇതിനായിരുന്നു ആ ചെന്നൈ ഡോക്ടറേമാന്റെ ഓപ്പറേഷന്‍ ഉമ്മാക്കി!! ഈ ടോണ്‍സിൽസും അപ്പെന്റിസും ഇത്തരം ഡോക്ടര്‍മാരുടെ ഇഷ്ടവ്യാധികള്‍ ആണെന്ന് തോന്നുന്നു. അങ്ങോട്ട് എടുത്തു കളഞ്ഞാലും വല്യ പ്രശ്നവുമില്ല ഓപ്പറേഷന്‍ ചാര്‍ജ് ഈടാക്കുകയും ചെയ്യാം.
ഇപ്പോള്‍ വന്ന് വന്ന് ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കരുത് എന്നറിയാന്‍ പറ്റാത്ത അവസ്ഥയായി. എല്ലാ ഡോക്ടര്‍മാരും ഇങ്ങനെയാണെന്നൊന്നും ഞാന്‍ കരുതുന്നില്ല. പല നല്ല ഡോക്ടര്‍മാരും മാനേജ്മെന്റിന്റെ സമ്മര്‍ദ്ദത്തില്‍ ഇങ്ങനെയെല്ലാം ചെയ്യുന്നതാവാം. എന്തൊക്കെ കച്ചവടം നടത്തിയാലും വൈദ്യശാസ്ത്രവും വിദ്യാഭ്യാസവും ഒരിക്കലും ഒരു കച്ചവടം ആകരുത്. വോട്ടു ബാങ്കും സംഘടനാ ബലവും സ്വാധീനവും മാത്രം നോക്കി സ്വകാര്യ സ്കൂളുകളും കോളേജുകളും ആശുപത്രികളും അനുവദിക്കുന്ന അധികാരി, രാഷ്ട്രീയ വര്‍ഗ്ഗത്തില്‍ നിന്നും നമുക്കൊന്നും പ്രതീക്ഷിക്കാനില്ല. ആകെ ചെയ്യാന്‍ പറ്റുന്നത് ഒരു നല്ല ഡോക്ടറെ കുടുംബ ഡോക്ടര്‍ ആയി കണ്ട് അവരുടെ ഉപദേശപ്രകാരം മാത്രം മറ്റു ഡോക്ടര്‍മാരെ കാണുക എന്നത് മാത്രമാണ്. ഇതെന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. നിങ്ങളില്‍ ആര്‍ക്കും യോജിക്കാം വിയോജിക്കാം.
അനുബന്ധം: താഹിര്‍ കെ കെ യുടെ ഡോക്ടര്‍ക്കെന്താ കൊമ്പുണ്ടോഎന്ന പോസ്ടാണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. ആര്‍ക്കെങ്കിലും പ്രേരണാക്കുറ്റം ചുമത്തി തഹിറിനെ ശിക്ഷിക്കണമെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

എന്താ ഇങ്ങള് പറയുന്നത്...
ReplyDeleteഡോക്ടറുടെ കുട്ടിക്ക് ഓപറേഷന്‍ ചെയ്തു പഠിക്കാന്‍ ആളു വേണ്ടേ???
ഒന്ന് ചീഞ്ഞാലേ മറ്റൊന്നിനു വളം ആകൂ - എന്ന് കാരണവന്മാര്‍ പറഞ്ഞത് വെറുതെയാണോ...
നമ്മുടെ നാട്ടില്‍ ഒരുപാട് സര്‍ജറികള്‍ അനാവശ്യമായി നടത്തുണ്ട്. നിസ്സാര രോഗങ്ങള്‍ക്കും ജനറല്‍ ഫിസിഷ്യന് പകരം സര്‍ജനെയും, സ്പെഷ്യലിസ്റ്റിനെയും കാണുമ്പോള്‍ ഇത്തരം അനാവശ്യ സര്‍ജറികള്‍ക്ക് കിടന്നു കൊടുക്കേണ്ടി വരും.
പിന്നെ ഒരിക്കലും ഒരു ഡോക്ടറുടെ മാത്രം അഭിപ്രായത്തില്‍ ഒരിക്കലും സര്‍ജറിക്ക് വിധേയനാകരുത്. ഏറ്റവും ചുരുങ്ങിയത് മൂന്നു വ്യത്യസ്ത ആശുപത്രികളിലെ ഡോക്ടര്‍മാരുടെ അഭിപ്രായം സ്വരൂപിക്കണം. മറ്റേ ഡോക്ടര്‍ സര്‍ജറി ചെയ്യാന്‍ പറഞ്ഞു എന്ന് ഒരിക്കലും ഒരു ഡോക്ടറോട് പറയരുത്....
ഇത്തരം കരാള ഹസ്തങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സ്വയം സൂക്ഷിക്കുക തന്നെ വേണം.
പിന്നെ ഏറ്റവും നല്ലത് ആയുര്‍വേദക്കാരെ കാണുകയാണ് എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ...:)ആയുവേദത്തില്‍ കാണാന്‍ പറ്റിയ ഒരു ഡോക്ടറുടെ പേര് ഞാന്‍ പറഞ്ഞു തരാം....അല്ലെങ്കില്‍ വേണ്ട ഞാനായിട്ട് (ഗര്‍ര്‍ര്‍)
അവതരണം നന്നായി...
സരസമായിട്ടുണ്ട്...
ഫോണ്ട് സൈസ് കുറച്ചു കൂട്ടിയാല്‍ നന്നാവും എന്ന ഒരു അഭിപ്രായം ഉണ്ട്...
അബ്സര്‍ പേടിക്കണ്ടാ ആ പേര് ഞാന്‍ പറയാം അപ്പുക്കുട്ടന്‍ ...:)
Deleteകൊച്ചോളേ...മ്മട ഡാക്കിട്ടറെ കാട്ടിക്കൊടുക്കാ ല്ലേ
Deleteഅജിത്തേട്ടാ മ്മടെ ഡാക്കിട്ടര്‍ ഇതൊന്നും അറിഞ്ഞില്ലാ...:)
Deleteനന്ദി അബ്സാറിക്ക. ഈ വഴി ആദ്യമായാണോ? അതോ കാണിക്കയിടാതെ കടന്നു കളഞ്ഞോ? ഫോണ്ട് സൈസ് കൂട്ടിയിട്ടുണ്ട്. കുറച്ചധികമായോന്നൊരു ശങ്ക.
ReplyDeleteBhale besh...assalaayirikunnu arun c...saadharanakkaar neridunna orru vallya prathisandhiyeyaanu ningal choondi kaanichirikunnathu...lalithavum haasyamkalarthiyum valare nannaayi vilayirithiyirikunnu.
ReplyDeleteThanks Arunjith
Deleteനന്നായിട്ടുണ്ട്... എന്തായാലും രക്ഷപെട്ടല്ലോ...
ReplyDeleteനന്ദി സുമേഷ്. രക്ഷപെട്ടെന്നു മാത്രമല്ല ഒരാഴ്ച നാട്ടില്‍ നില്‍ക്കാനും പറ്റി.
Deleteനന്നായി, അബ്സാര്‍ പറഞ്ഞത് വളരെ ഗൌരവത്തിലെടുക്കണം. മൂന്ന് ഡോക്ടര്‍മാരുടെ അഭിപ്രായം തേടുക, മറ്റേ ഡോക്ടര്‍ പറഞ്ഞത് ഈ ഡോക്ടറുടെ അടുത്ത് പറയാതിരിക്കുക. എന്‍റെ ഒരു സ്നേഹിതന് കിഡ്നിക്ക് കുഴപ്പമാണ് എന്ന് പറഞ്ഞിട്ട് പേടിച്ച് വിറച്ച് പ്രായമായ ഒരു ഡോക്ടറെ കാണിച്ചു. അദ്ദേഹം പറഞ്ഞു, ഒന്നുമില്ല ചില്ലറ ചില മരുന്നുകള്‍ മതി. ഇപ്പോള്‍ ആള്‍ക്ക് ഒരു കുഴപ്പവും ഇല്ല.
ReplyDeleteനന്ദി ആരീഫ്ക്ക. ഈ സന്ദേശം എല്ലാവരിലും എത്തട്ടെ. ഒപ്പം എന്റെ ബ്ലോഗും :-)
Deleteഎന്റെ തൊണ്ടയില്‍ ഒരസ്വസ്ഥത തോന്നുകയും പല ഉപായങ്ങള്‍ പ്രയോഗിച്ചിട്ടും ഒരു രക്ഷയുമില്ലാതെ വന്നപ്പോള്‍ നാട്ടിലെ ഒരു പ്രശസ്താശുപത്രിയിലെ എ എന്‍ ടി സ്പെഷ്യലിസ്റ്റിനെ കാണിച്ചു. ചെറിയ ഒരു ചെക്കപ്പിനൊടുവില്‍ അദ്ദേഹം വിധിയെഴുതി. കാന്‍സര്‍ ആണോന്ന്‍ ഡൌട്ടുണ്ട്. മെഡിക്കല്‍ കോളേജിലേയ്ക്കൊന്നു റഫര്‍ ചെയ്യാം. പകുതി മരിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ. പിന്നീട് മെഡിക്കല്‍ കോളേജിലെ ചെക്കപ്പൊക്കെ കഴിഞ്ഞപ്പോള്‍ അത് ഒരു ഫംഗസ് ഇന്‍ഫെക്ഷന്‍ ആണെന്ന്‍ തിരിച്ചറിഞ്ഞു..
ReplyDeleteഈ കമന്റ് അപ്രൂവല്‍ എന്ന പരിപാടിയുണ്ടെങ്കില്‍ നെക്സ്റ്റ് ടൈം ഇവിടേയ്ക്കില്ല എന്ന്‍ അറിയിച്ചുകൊള്ളുന്നു..
ReplyDeleteതാങ്കളുള്‍പ്പെടെ ബഹുജനത്തിന്റെ (?) അഭ്യര്‍ഥനയെ മാനിച്ചുകൊണ്ട് ഞാന്‍ കമന്റ് അപ്പ്രൂവല്‍ എടുത്തു കളയുന്നു :-)
Deleteനന്ദി വീണ്ടും വരിക.
അരുണ്‍ അബ്സര്‍ പറഞ്ഞത് കാര്യമായി എടുക്കണം ..ഒന്നുരണ്ടു ഡോക്ടര്‍മാരെ മാറികാണിക്കുന്നത് നല്ലതാണ് ...പിന്നെ ഞാനും കേട്ടിട്ടുണ്ട് വര്‍ഷത്തില്‍ നാലുതവണ തുടര്‍ച്ചയായി വന്നാല്‍ ഓപറേഷന്‍ വേണ്ടി വരുമെന്ന് ..
ReplyDeleteപേര് കൊച്ചുമോള്‍ എന്നാണെങ്കിലും അത്രയ്ക്ക് കൊച്ചു മോളല്ലെന്നു തോന്നുന്നു. അനാവശ്യമായി ഞാനെന്തെങ്കിലും സ്വാതന്ത്ര്യം (ഫേസ്ബുക്കില്‍) എടുത്തിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. നന്ദി വീണ്ടും വരിക.
Deleteപല്ലൊന്നു ക്ലീന്‍ ചെയ്യണം..
ReplyDeleteഒന്നിനും പോടൊന്നും ഇല്ല.
എങ്കിലും കൊല്ലത്തില്‍ ഒരിക്കല്‍ ഇതൊരു പതിവാണ്..
പന്നിയെ അറക്കാന്‍ കൊണ്ട് പോകുന്ന പോലെ ആണ് ഇതിനു പോകുന്നത് ...
ഇപ്രാവശ്യം കൊച്ചിയിലെ ഒരു അത്യന്ദധൂനിക ആശുപത്രിയില്‍ തന്നെ ചെന്ന് ..
പല്ലു ക്ലീന്‍ ചെയ്യണം എന്നൊരപേക്ഷ വച്ചു
നമ്മുടെ സത്തം സിംഗിന്റെ പോലെയാണ് കാര്യങ്ങള്‍ പിന്നെ..
ആദ്യം ഒരു കൊച്ചു എന്നെ വിശദമായി പരിശോധിച്ച്.
അവര്‍ കുത്തിയപ്പോള്‍ പല്ലില്‍ നിന്നും ചോര വരുന്നുണ്ട് ..
ഉടനെ തന്നെ മോണ വിദഗ്ദ്ധനു റെഫര്‍ ചെയ്തു
അതിനു മുന്‍പ് പല്ല് x റേ എടുക്കാന്‍ അയച്ചു ..
അതെനിക്കും ഇഷ്ട്ടമായി
മോണ വിദഗ്ദ്ധന്റെ അഭിപ്രായം കേള്‍ക്കാന്‍ മൂന്നു മണിക്കൂര്‍ കാത്തിരികേണ്ടി വന്നു
എന്റെ പല്ലുകള്‍ ആരോഗ്യമുള്ളവ തന്നെ ..
മെനോപോസിനോട് ബന്ധപെട്ടു ഒരു കൊല്ലമായുള്ള ബ്ലീടിങ്ങില്‍ പല്ലുകള്‍ക്ക് കുഴപ്പം ഒന്നും സംഭവിച്ചിട്ടില്ല ..
കാത്സ്യം കുറഞ്ഞിട്ടില്ല.
എന്നാല്‍ മോണ കുറച്ചു മുകളിലേക്ക് വളരുന്നുണ്ട് ..
അതിനു അകത്തു ലാസര്‍ ചികിത്സ ചെയ്യണം..
മുകളിലേക്ക് വളര്‍ന്ന മോണ ഞാന്‍ ട്രിം ചെയ്തു നേരെ ആക്കി തരാം..
മയക്കിയിട്ടെ ചെയ്യൂ..
ഭയകേണ്ട..
നാല് പ്രാവശ്യം ആയിട്ടാണ് ചെയ്യുന്നത് ...
ഒരു പ്രാവശ്യത്തെ സിറ്റിങ്ങിനു നാലായിരം രൂപ..
നാലു സിറ്റിങ്ങിനു കൂടി പതിനാറായിരം രൂപ ..
ഇപ്പോള്‍ തന്നെ എന്തെങ്കിലും അഡവാന്‍സു അടക്കണം
പല്ല് ക്ലീന്‍ ചെയ്തും ഇല്ല ..
മോണ കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്തു
അഞ്ഞൂറ് രൂപ പോയത് മിച്ചം
ഒരു വിധം തടി കേടാക്കാതെ പുറത്തു ചാടി എന്ന് പറഞ്ഞാല്‍ മതിയല്ലോ
വിശദമായ കുറിപ്പിന് നന്ദി. വീണ്ടും വരുമല്ലോ!
Deleteകണ്ണിനും മൂക്കിനും ചെവിക്കും മുടിക്കും നഖത്തിനും ഒക്കെ സ്പെഷ്യല്‍ ഡോക്ടര്‍മാര്‍ ഉള്ള കാലമാ.. നാല് പേരെ കണ്ടാല്‍ നാല് അഭിപ്രായം.. വളരെ അപകടകരമായ ഒരു അവസ്ഥയിലാണ് നമ്മുടെ ആതുരരംഗം. നന്നായി എഴുതി അരുണ്‍
ReplyDeleteഅരുണ്‍ ഏട്ടാ നന്നായിട്ടുണ്ട്. ശ്രീകുട്ടന്‍ ഇതുപോലെ ഒരു പോസ്റ്റ് ഇട്ടിടുണ്ട്... അവിടേം കഷ്ടമാ കാര്യം. ഇത് നര്‍മത്തില്‍ കലര്‍ന്ന വിമര്‍ശനം കലക്കി
ReplyDeleteനന്ദി നിസാര്‍, വിഘ്നേഷ്...
ReplyDeleteമുറിവൈദ്യന്‍ ആളെക്കൊല്ലും എന്നല്ലേ!വിശ്വസിക്കാവുന്ന ഡോക്ടറെ കിട്ടിയാല്‍ നല്ലത്. പോസ്റ്റ് നന്നായി.
ReplyDeleteAthe thalakkettu Kandu thanneyaavanam kooduthal aalkkaar vaayichat...nannayittund
ReplyDeleteശ്രീക്കും ഷബീരിനും നന്ദി.
ReplyDeleteആദ്യമായി ആണ് ഇത് വഴി -
ReplyDeleteഎത്ര ലക്ഷങ്ങള്‍ മുടക്കിയിട്ടാണ്
ഒരു ഡോക്ടര്‍ ആയതു എന്ന്
നിങ്ങള്‍ക്ക് അറിയാമോ ?
അതും ശരിയാണ്.. മുടക്ക് മുതല്‍ തിരികെ കിട്ടണ്ടേ :-)
Deleteഈ വഴിക്ക് വന്നതിനു നന്ദി. വീണ്ടും കാണാമെന്നു പ്രതീക്ഷിക്കുന്നു.