Monday 28 January 2013

കാര്‍ വാങ്ങുമ്പോള്‍


പെട്രോളിന്റെയും ഡീസലിന്റെയും വില കാറോട്ട മത്സരത്തിലെന്നപോലെ കുതിച്ചു പാഞ്ഞുകൊണ്ടിരിക്കുന്നു. ഒരു കാറ് വാങ്ങണം എന്ന സാധാരണക്കാരന്റെ മോഹം അതിമാഹം ആയി മാറുന്നു. ഇനി എങ്ങനെയെങ്കിലും കുറച്ചു പണം സ്വരൂപിച്ചു ഒരു കാറ് വാങ്ങിക്കളയാം എന്ന് വിചാരിച്ചാലോ ഓരോ വര്‍ഷവും ഇരുപതോ മുപ്പതോ പുതിയ/പുതുക്കിയ വണ്ടികള്‍ ഷോറൂമുകളില്‍ എന്നെയൊന്നു വാങ്ങൂ എന്നും പറഞ്ഞു നിരന്നു നില്‍ക്കുന്നു. അതും പല വലുപ്പത്തില്‍ വിലകളില്‍ ഇന്ധനക്ഷമതകളില്‍ - എതു വാങ്ങണം? ആകെക്കൂടി ഒരു കണ്‍ഫ്യൂഷൻ!!

ഏറ്റവും കഷ്ടം പെട്രോള്‍ വണ്ടി വാങ്ങണോ അതോ ഡീസല്‍ വണ്ടിയോ എന്ന് തീരുമാനിക്കലായിരുന്നു. ഡീസലിന്റെ വില നിയന്ത്രണം കൂടി എണ്ണക്കമ്പനികളെ എല്‍പ്പിച്ചതുകൊണ്ട് ആ കണ്ഫ്യൂഷന്‍ അങ്ങോട്ട്‌ മാറി - രണ്ടായാലും കണക്കാ!! വല്യപ്പന്‍ ചാകുന്നതിനു മുന്‍പ് തന്റെ സ്വത്തെല്ലാം വീതം വക്കുന്നതുപോലെയല്ലേ നമ്മുടെ സര്‍ക്കാര്‍ എല്ലാം വീതം വച്ചോണ്ടിരിക്കുന്നത്. ഇനി മൂന്നു പുറവും കിടക്കുന്ന കടലുകള്‍ കൂടി ആരെയെങ്കിലും ഏല്‍പ്പിച്ചിട്ട് വേണം കണ്ണടക്കാൻ!!

ഒരു കാര്‍ കമ്പനി തന്നെ പല തരത്തിലുള്ള സുഖസൗകര്യങ്ങള്‍ ഒരുക്കി, മോഹിപ്പിക്കുന്ന വിലയും ഇട്ടു, പല വണ്ടികള്‍ ഒരു ഉപഭോക്താവിന്റെ മുന്‍പില്‍ അവതരിപ്പിച്ചാല്‍ അന്ധാളിച്ചു പോകുകയല്ലാതെ പിന്നെന്തു ചെയ്യും? അപ്പോള്‍ പിന്നെ പല കാര്‍ കമ്പനികള്‍ ഇങ്ങനെ അസംഖ്യം മോഡലുകളുമായി വന്നാലത്തെ കാര്യം പറയാനുണ്ടോ? അതില്‍ നിന്നും ഒരെണ്ണത്തിനെ തിരഞ്ഞെടുക്കുന്നത് തീര്‍ത്തും ക്ലേശകരം തന്നെ.

തന്റെ കാറില്‍ എന്തെല്ലാം സൗകര്യങ്ങളും സംവിധാനങ്ങളും വേണം എന്നത് തികച്ചും വ്യക്തിപരമായ ഒരു തീരുമാനമാണ്. അതുകൊണ്ട് തന്നെ അതിനെക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. മാത്രമല്ല അവയക്കുറിച്ച് നെടിയതും കുറിയതുമായ വിവരങ്ങള്‍ എല്ലായിടത്തും സുലഭമാണ്. മലയാളത്തില്‍ മാതൃഭൂമിയുടെ എം ബി ഫോര്‍ വീല്‍സ്, മനോരമയുടെ ഫാസ്റ്റ്ട്രാക്ക്, ഓവര്‍ടേക്ക് എന്നീ മാഗസീനുകള്‍ കൂടാതെ ഓട്ടോകാർ, ഓവര്‍ഡ്രൈവ് മുതലായ ഇംഗ്ലീഷ് മാഗസീനുകള്‍ എന്നിവ ഇതെല്ലാം വിശദമായി പ്രതിപാദിക്കുന്നു. പലതരം കാറുകളില്‍ ഉള്ള സംവിധാനങ്ങള്‍ താരതമ്യം ചെയ്യാനുള്ള കാര്‍വാലെ, ഗാഡി തുടങ്ങിയ സൈറ്റുകളും ലഭ്യമാണ്.

എല്ലാവരും പറയുന്നതുപോലെ തന്നെ നമ്മുടെ ആവശ്യം കണക്കിലെടുത്ത് വേണം ഏതു കാര്‍ വാങ്ങണം എന്ന് തീരുമാനിക്കേണ്ടത് എന്നതില്‍ തര്‍ക്കമില്ല. ഇതില്‍ സഞ്ചാരികളുടെ എണ്ണം, പലതരത്തിലുള്ള ഒറ്റത്തവണ-ദൈനംദിന ചിലവുകള്‍ എന്നിവ തന്നെയാണ് ഏറ്റവും പ്രധാനം. അതില്‍ വളരെപ്പെട്ടെന്നു നിഗമനത്തിലെത്താവുന്ന ഒന്നാണ് സഞ്ചാരികളുടെ എണ്ണം. അതിനെക്കുറിച്ച് കൂടുതല്‍ പറയണം എന്ന് തോന്നുന്നില്ല.

സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും മുന്‍ഗണന അനുസരിച്ച് കാറുകളുടെ ഒരു ചുരുക്കപ്പട്ടിക ഉണ്ടാക്കുക എന്നത് തന്നെയാണ് ആദ്യം ചെയ്യേണ്ടത്. അതില്‍ നിന്നും വാങ്ങിയതിനു ശേഷമുള്ള പരിപാലനം, അറ്റകുറ്റ പണികള്‍ മുതലായ ചിലവുകള്‍ കണക്കിലെടുത്ത് ചിലവയെ ഒഴിവാക്കാം. ഇന്ന് കമ്പോളത്തില്‍ ലഭ്യമായ കാറുകളുടെ വൈവിധ്യം കണക്കിലെടുക്കുമ്പോള്‍ ഇതെല്ലാം കഴിഞ്ഞാലും കാണും ഒന്നിലധികം മോഡലുകള്‍ പട്ടികയിൽ. കാറിന്റെ വിലയും ഇന്ധനക്ഷമതയും തുലനം ചെയ്തു ഒരു തീരുമാനത്തില്‍ എത്താം. എന്നാല്‍ കൂടുതല്‍ സൗകര്യങ്ങളുള്ള, താരതമ്യേന കൂടുതല്‍ വിലയുള്ള കാറിനു കുറഞ്ഞ ഇന്ധനക്ഷമതയും, കുറഞ്ഞ സൗകര്യങ്ങളുള്ള വിലകുറഞ്ഞ മോഡലുകള്‍ കൂടിയ ഇന്ധനക്ഷമതയും തരുമ്പോള്‍ തിരഞ്ഞെടുപ്പ് വീണ്ടും കഠിനമാകുന്നു. അതില്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലവ്യത്യാസം കൂടി കണക്കിലെടുക്കുമ്പോള്‍ കാര്യങ്ങള്‍ വീണ്ടും കുഴപ്പത്തിലാകുന്നു.

ഇനി നമുക്ക് കാറിന്റെ വിലയും ഇന്ധനക്ഷമതയും മാത്രം കണക്കിലെടുത്ത് ഒരു തരതമ്യ പഠനം നടത്താം. ഇതില്‍ ആദ്യപടി ഒരു മാസം ശരാശരി എത്ര ദൂരം കാറില്‍ സഞ്ചരിക്കേണ്ടി വരും എന്ന് കണക്കാക്കല്‍ ആണ്. ഇതിനു പ്രത്യേകിച്ചൊരു രീതിയും ഇല്ലാത്തതു കൊണ്ട് നമുക്കതിനെ രണ്ടു തരത്തില്‍ സമീപിക്കാം. ദൈനംദിന, ജോലി ആവശ്യങ്ങള്‍ക്കായാണ് കാറ് വാങ്ങുന്നതെങ്കില്‍ ജോലി സ്ഥലത്തേക്കുള്ള ദൂരം കണക്കാക്കി ഈ ശരാശരി കണ്ടുപിടിക്കാമെന്നതാണ് ഒന്ന്. രണ്ടാമത്തേത്, ഒരു നിശ്ചിത ദൂരം ഒരു ലക്ഷ്യമായി നിശ്ചയിക്കുക എന്നതാണ്. ഒരു ഇരുചക്രവാഹനം കൈയിലുള്ളവര്‍ക്ക് ഇത് കണക്കാക്കാന്‍ എളുപ്പമാണ്.

അടുത്തപടി ഒരു മാസത്തേക്ക് വരുന്ന ഇന്ധനച്ചിലവ് കണ്ടുപിടിക്കലാണ്. ഇതിന് മുന്‍പ് കണ്ട ശരാശരി ദൂരത്തെ കാറിന്റെ ഇന്ധനക്ഷമത കൊണ്ട് ഹരിച്ചാല്‍ മതി. അപ്പോള്‍ കിട്ടുന്നത് ഒരു മാസം കത്തിത്തീരുന്ന ഇന്ധനത്തിന്റെ അളവാണ്. അതിനെ ഇന്ധനത്തിന്റെ വില കൊണ്ട് ഗുണിച്ചാല്‍ ഒരു മാസത്തെ ഇന്ധനച്ചിലവ് ആയി. ഇങ്ങനെ ചുരുക്കപ്പട്ടികയിലെ ഓരോ കാറിന്റെയും വിലയും ഇന്ധന ക്ഷമതയും ഉപയോഗിച്ചു കണക്കാക്കി താരതമ്യം ചെയ്യാം. സൗകര്യത്തിനായി രണ്ടു കാറുകളുടെ ചിലവ് താരതമ്യം ചെയ്യാനുള്ള ഒരു ഉപാധി1 താഴെ കൊടുത്തിരിക്കുന്നു.

താഴെ കൊടുത്തിരിക്കുന്ന കള്ളികളില്‍ മാസ ശരാശരി, താരതമ്യം ചെയ്യാന്‍ നിങ്ങള്‍ തിരഞ്ഞെടുത്ത വാഹങ്ങളുടെ മോഡൽ, വില, ഇന്ധനക്ഷമത, ഇന്ധനത്തിന്റെ വില എന്നിവ ടൈപ്പ് ചെയ്യുക. അതിനു ശേഷം Compare ബട്ടണില്‍ ക്ലിക്ക് ചെയ്യുക. താങ്കള്‍ കൊടുത്ത വിവരങ്ങള്‍ വിശകലനം ചെയ്ത് ഒരു ചെറിയ വിവരണം താഴെ വരുന്നത് കാണാം. കള്ളികളിലെ വിവരങ്ങള്‍ മാറ്റിയ ശേഷം വീണ്ടും താരതമ്യം ചെയ്യാവുന്നതാണ്.

മാസ ശരാശരി ദൂരം : kms.
കാര്‍ 1 കാര്‍ 2
മോഡല്‍ (Model)
കാറിന്റെ വില (Cost of Car)
ഇന്ധനക്ഷമത (Mileage kmpl)
ഇന്ധനത്തിന്റെ വില (Fuel cost per liter)

അപ്പോള്‍ നിങ്ങള്‍ കാര്‍ വാങ്ങാന്‍ തയ്യാറായില്ലേ? ഒരു കാര്യം കൂടി കണക്കിലെടുക്കണം, ഇതൊരു അപേക്ഷയാണ്. നിങ്ങള്‍ക്ക് ഒരു കാര്‍ ആവശ്യമുണ്ടോ എന്നത് ഒന്നുകൂടി ആലോചിക്കണം. നമ്മുടെ റോഡിലൂടെ ഒഴുകുന്ന വാഹനപ്പെരുപ്പത്തെ കൂടി കണക്കിലെടുത്താണ് ഈ അപേക്ഷ. ഇനി വേണം എന്ന് തന്നെയാണെങ്കില്‍ ഒരു സെക്കന്റ് ഹാന്‍ഡ്‌ കാര്‍ കൊണ്ട് കാര്യം നടക്കുമോ എന്നു കൂടി പരിഗണിക്കാം. കാരണം ഒരു സെക്കന്റ് ഹാന്‍ഡ്‌ കാര്‍ വങ്ങുമ്പോള്‍ നിങ്ങള്‍ പുതിയൊരു കാര്‍ നിരത്തിലിറങ്ങുന്നത് കുറക്കുകയാണ്. അത് വില്‍ക്കുന്നവര്‍ പുതിയ കാര്‍ വാങ്ങാനാണെങ്കില്‍ കൂടി. ഇനി അതും പോര എന്നാണെങ്കില്‍ കഴിയുന്നതും ഇന്ധനക്ഷമത കൂടുതല്‍ ഉള്ള ഒരു കാര്‍ വാങ്ങുക. അതുമൂലം കുറച്ചു ഇന്ധനമെങ്കിലും വരും തലമുറക്ക് കരുതി വക്കാം.

കാര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കൂടുതല്‍ കാര്യങ്ങള്‍ എന്റെ ഒരു സുഹൃത്തിന്റെ ബ്ലോഗില്‍ കൊടുത്തിരിക്കുന്നത്‌ കൂടി വായിച്ചു നോക്കൂ.

Notes:
1. Currently this tool does not have enough validation rules set. So, you may get inaccurate or erroneous results if you provide invalid or inappropriate inputs.

45 comments:

  1. കൊള്ളാം ചേട്ടാ... നല്ല ഒരു ലേഖനം... ഈ കാല്‍ക്കുലേഷന്‍ ബട്ടണ്‍ കൂടി ആയപ്പോള്‍ സൂപ്പര്‍......

    ReplyDelete
    Replies
    1. നന്ദി വിഘ്നേഷ്....

      Delete
  2. ഒരു കാര്‍ ആരേലും വാങ്ങിത്തരികയും അതില്‍ പെട്രോള്‍ മുടങ്ങാതെ അടിച്ചു തരികയും ചെയ്യുമെങ്കില്‍ ഞാന്‍ ഒരു കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നു

    ReplyDelete
  3. ഒരു കാര്‍ ആരേലും വാങ്ങിത്തരികയും അതില്‍ പെട്രോള്‍ മുടങ്ങാതെ അടിച്ചു തരികയും ചെയ്യുമെങ്കില്‍ ഞാന്‍ ഒരു കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നു

    njanum :)

    ReplyDelete
    Replies
    1. ശ്രീക്കുട്ടാ, റൈനീ, ഇതെല്ലാം ആലോചിച്ചു തല പുണ്ണാക്കിയാണ് ഒടുവില്‍ ഒരു സെക്കന്റ് ഹാന്‍ഡ്‌ മാരുതി 800 വാങ്ങിയത്. അതും എന്റെയൊരു ചേട്ടന്റെ കൈയില്‍ നിന്നും. ഇപ്പോള്‍ അതിനു ആര് പെട്രോള്‍ അടിക്കും എന്ന് ആലോചിച്ചോണ്ടിരുക്കുവാ..

      Delete
  4. Replies
    1. നന്ദി. വീണ്ടും വരണം...

      Delete
  5. ഞാൻ ഒരെണ്ണം എടുക്കാനിരിക്കുവാ, ഈ വിലയൊക്കെ നോക്കുമ്പോ നടന്ന് പോകാനാ തോന്നുന്നേ.പക്ഷേ സ്റ്റാറ്റസ് സിംബലായിപ്പോയില്ലെ..

    വെറുതേ ഇടാനും മെയിന്റനൻസ് കുറവുള്ളതും പെട്രോൾ മോഡലാണത്രേ...

    പക്ഷേ ഈ കാൽകുലേഷനുകളിലുപരി നമ്മുടെ മനസ്സിൽ പിടിച്ച രൂപഭംഗിയുള്ള എന്നാൽ എക്കണോമിക്കലായ ഒരു കാർ സ്വന്തമാക്കുന്നതാവും നന്നെന്ന് തോന്നുന്നു.

    ReplyDelete
    Replies
    1. രൂപഭംഗിയും മറ്റു സൌകര്യങ്ങളും നോക്കി ഇഷ്ടപ്പെട്ട രണ്ടു മോഡലുകളില്‍ ഏതാണ് എക്കൊനോമിക്കല്‍ എന്ന് താരതമ്യം ചെയ്യാനുള്ള ടൂള്‍ ആണ് അത്. ആ കള്ളികളിലെ വാല്യൂ മാറ്റി Compare ക്ലിക്ക് ചെയ്തു നോക്കൂ.

      Delete
  6. Replies
    1. നന്ദി. വീണ്ടും വരണം...

      Delete
  7. കാറ് എന്നെങ്കിലും വാങ്ങുകയാണെങ്കില്‍ അപ്പോള്‍ ചിന്തിക്കാം അല്ലേ.

    ReplyDelete
    Replies
    1. നന്ദി റാംജി... വീണ്ടും കാണാം...

      Delete
  8. കാർ വാങ്ങിക്കാനുദ്ദേശിക്കുന്നവർക്ക് ഉപകാരപ്പെടട്ടെ..
    അവസാനത്തെ ഖണ്ഡിക ലേഖകന്റെ മനസ്സിലിരിപ്പും വെളിവാക്കുന്നു. ആ ആശയത്തോട് യോജിപ്പുണ്ട്. സ്വകാര്യ വാഹനങ്ങളല്ല, പൊതു വാഹനങ്ങളാണ് ഇനിയത്തെ കാലത്ത് അനുയോജ്യം..

    ReplyDelete
    Replies
    1. ശരിക്കും എന്റെ മനസ്സിലിരിപ്പ് തന്നെയാണ് അവസാനത്തെ പാരഗ്രാഫ്. കാറ് വേണോ എന്നാലോചിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ആരെങ്കിലും നാട്ടില്‍ നിന്നും വരുമ്പോള്‍ മാത്രമേ ഇതിന്റെ ആവശ്യം ഉള്ളൂ എന്നതുകൊണ്ടും അതിനായി ഒരു ലോണ്‍ കൂടി എടുക്കേണ്ടേ എന്നതുകൊണ്ടും മാറ്റി വക്കുകയായിരുന്നു. ഇവിടെയുള്ള ഒരു ചേട്ടന്‍ കാര്‍ മാറ്റാന്‍ തീരുമാനിച്ചപ്പോള്‍ പിന്നെ അതങ്ങ് വാങ്ങുകയായിരുന്നു. ലൈസെന്‍സ് എടുത്തത്‌ പോലും അതിനു ശേഷമാണ്. ഓഫീസില്‍ പോകാന്‍ ഇപ്പോഴും പബ്ലിക് ട്രാന്‍സ്പോര്‍ട്ട് തന്നെയാണ് ഉപയോഗിക്കുന്നത്.

      Delete
  9. നല്ല ലേഖനം. ആശംസകള്‍..

    കാര്‍ വാങ്ങാനുള്ള പണം എങ്ങിനെ ഉണ്ടാക്കാം എന്ന് ആലോചിച്ചിരിക്കുവാ ഞാന്‍ ..

    ReplyDelete
    Replies
    1. കുറച്ചു മിതവ്യയം ശീലിക്കുകയും ചെറിയൊരു തുക മാസാമാസം മിച്ചം വക്കുകയും ചെയ്താല്‍ പണം കണ്ടെത്താം എന്നൊക്കെ വേണമെങ്കില്‍ ഉപദേശ രൂപത്തില്‍ പറയാം. അത് വളരെ വിഷമം തന്നെയാണ് എന്നത് എന്റെ അനുഭവം. പക്ഷെ വേണം എന്ന ആഗ്രഹം ശക്തവും സത്യവും ആണെങ്കില്‍ പണം താനെ വന്നു ചേരും. അതും എന്റെ അനുഭവം.

      Delete
  10. ഇപ്പോള്‍ എല്ലാം ആയി. ഇനി ഒരു കാര്‍ വാങ്ങണം. ഈ ജാവ സ്ക്രിപ്റ്റ്‌ കൊള്ളാമല്ലോ

    ReplyDelete
    Replies
    1. ബ്ലോഗ്ഗറില്‍ ജാവാസ്ക്രിപ്റ്റ് എങ്ങനെ ഉപയോഗിക്കാം എന്നൊന്ന് പരീക്ഷിച്ചതാണ്. ഫലം കുറച്ചു നിരാശയാണ്. പ്രതീക്ഷിച്ച പോലെ വര്‍ക്ക് ചെയ്യുന്നില്ല. മാത്രമല്ല പ്രിവ്യൂ മോഡില്‍ ജാവാസ്ക്രിപ്റ്റ് വര്‍ക്ക് ചെയ്യില്ല. അതുകൊണ്ട് ആദ്യം മറ്റൊരു ജീ-മെയില്‍ ഐഡിയില്‍ ബ്ലോഗര്‍ ആക്ടിവേറ്റ് ചെയ്താണ് ടെസ്റ്റ്‌ ചെയ്തത്. ആ ബ്ലോഗില്‍ നിന്നും കോഡ് കോപി ചെയ്തു എന്റെ ബ്ലോഗില്‍ പേസ്റ്റ് ചെയ്താലും എഡിറ്റ്‌ ചെയ്യുമ്പോള്‍ ജാവാസ്ക്രിപ്റ്റ് പണി മുടക്കുന്നുണ്ട്, കാരണം അറിയില്ല!!

      Delete
  11. ഇന്‍ഡ്യന്‍ മഹാസമുദ്രത്തില്‍ എണ്ണസമൃദ്ധിയുണ്ടെന്നും പെട്രോളിന് വില ലിറ്റര്‍ ഒരു രൂപയാകുമെന്നും ഞാന്‍ ഒരു സ്വപ്നം കണ്ടിരുന്നു. അതും വെളുപ്പാന്‍കാലത്ത്


    എങ്ങാനും ഫലിച്ചെങ്കിലോ

    ReplyDelete
    Replies
    1. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എണ്ണ സമൃദ്ധി ഉണ്ടെന്നത് ഫലിച്ചേക്കാം. പക്ഷെ പെട്രോള്‍ ലിറ്ററിന് ഒരു രൂപ!!

      Delete
    2. ഇങ്ങളെ സ്വപ്നം ഫലിച്ചാല്‍ നമ്മളൊക്കെ പിന്നെ ആരാ ???????????????

      Delete
  12. കാര്‍ ഒരു അത്യാവശ്യമല്ല.....വെറും ആവശ്യമാണ്

    ReplyDelete
  13. കാര്‍ ഒരു അത്യാവശ്യമല്ല.....വെറും ആവശ്യമാണ്

    ReplyDelete
    Replies
    1. പൂര്‍ണ്ണമായും യോജിക്കുന്നു.

      Delete
  14. കാര്‍ വെറുതെ തന്നാലും വേണ്ട , എണ്ണ അടിക്കാന്‍ പൈസ തികയൂല . നല്ല ലേഖനം ,

    ReplyDelete
  15. ഒരു ചെറിയ കാർ എടുക്കണം എന്ന് കരുതുന്നു എതാ നല്ലത്?
    എങ്ങനെ പൈമന്റ്?
    എത്രകൊടുക്കണം ഫസ്റ്റ്?
    ബിക്ക് ചെയ്യാതെ കിട്ടില്ലെ?

    ReplyDelete
    Replies
    1. ഇതുവരെ ഒരു കാര്‍ ഷോറൂമിലും പോയി അന്വേഷിച്ചിട്ടില്ലാത്ത ഞാന്‍ ഇതിനെക്കുറിച്ച്‌ അഭിപ്രായം പറയുന്നത് ശരിയല്ല...

      Delete
  16. നല്ല ലേഖനം അതിനു അഭിനന്ദനം
    നമുക്ക് സ്വന്തമായി ഒരു കാറും ഇല്ലാത്തത് കൊണ്ട് ഈ കാര്യങ്ങള്‍ ഒന്നും ന്നെ അലട്ടുന്ന പ്രശനം അല്ല ഹഹഹ്

    ReplyDelete
    Replies
    1. കൊമ്പന്‍, ഈ വഴിക്ക് വന്നതിനു നന്ദി...

      Delete
  17. "വാഹനങ്ങളുടെ വില വ്യത്യാസം 511.36 മാസങ്ങള്‍ (42.61 വര്‍ഷം) കൊണ്ട് നികത്താം. അതിലും കൂടുതല്‍ കാലം ഉപയോഗിക്കുന്നതിനു Swift Diesel ആയിരിക്കും നല്ലത്."

    :)))

    ReplyDelete
    Replies
    1. അതായത് ജാസീ. അത്രയും കാലം ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ സ്വിഫ്റ്റ് പെട്രോള്‍ വാങ്ങിക്കോളൂ :D

      Delete
  18. ഡീസല്‍ വിലയും പെട്രോള്‍ വിലയും തമ്മിലുള്ള അന്തരം വളരെ വേഗം തന്നെ ഇല്ലാതാവും. ഉണ്ടെങ്കില്‍ തന്നെ അത് നാമമാത്രമാവും.

    ഇപ്പോഴുള്ള ഡീലകാറുകളുടെ വില വ്യത്യാസം അതിന്‍ മേലുള്ള ഉയര്ന്ന "ഡ്യൂട്ടി" കാരണമാണ്.

    കുറഞ്ഞ ദൂരം മാത്രം സഞ്ചരികേണ്ടവര്‍ക്ക് പെട്രോള്‍ കാറുകളാണ് നല്ലത്. അതുമല്ലെങ്കില്‍ സെക്കിള്‍ ഉപയോഗിക്കുന്നത് ഏറ്റവും നല്ലത്.

    ReplyDelete
    Replies
    1. പൂര്‍ണ്ണമായും യോജിക്കുന്നു.

      Delete
  19. Hey I know this is off topic but I was wondering if you knew of any widgets
    I could add to my blog that automatically
    tweet my newest twitter updates. I've been looking for a plug-in like this for quite some time and was hoping maybe you would have some experience with something like this. Please let me know if you run into anything. I truly enjoy reading your blog and I look forward to your new updates.

    My webpage :: Donna Moallankamp

    ReplyDelete
    Replies
    1. Thanks for visiting my blog. Sorry to state that I do not know much about widgets and plug-ins that suit your requirements.

      Delete
  20. Fine way of telling, and good paragraph to take facts
    on the topic of my presentation subject, which i am going
    to convey in university.

    My web-site :: carmine Schobert

    ReplyDelete
    Replies
    1. Thanks for your compliments.. Glad to know that this post helped you in your presentation.

      Delete
  21. Really very nice, I truly enjoy reading your blog and I look forward to your new updates.

    http://firstride.in/

    ReplyDelete

പാപം ചെയ്തവര്‍ക്കും കല്ലെറിയാം.....